Kaavalaay Chekavarundo Lyrics (L2:Empuraan [2025])

കാവലായ് ചേകവരുണ്ടോ
ആശയായ് നാളമൊന്നുണ്ടോ
കാടുമീ കരയും കാക്കും വീരനേതോ
ചെഞ്ചിറയൽ നൊന്തു പിടയ്ക്കും
വൻപുഴയിൽ വീറും നോവും
ആറ്റുവാൻ രാവിലേറും സൂര്യനേതോ

വേലിതിൽ മണ്ണുരുകുമ്പോൾ
മാരിയായ് വിൺ തകരുമ്പോൾ
ചില്ലകൾ ചേർത്തു വിരിക്കും
ആശ്രയമേതോ
നാടുവാഴും രാജാവേതോ
വാളുയർത്താൻ കൈയുണ്ടോ
നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ

ഒരു ദേശമാകെ ഇന്നൊന്നാവണം
അഞ്ചാതെ പിഞ്ചാതെ പലതായി
പിളരാതെ
ഒരു വാനിൽ കീഴെ ഇന്നൊന്നാവണം

നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ
ഒരു ദേശമാകെ ഇന്നൊന്നാവണം
അഞ്ചാതെ പിഞ്ചാതെ പലതായി
പിളരാതെ
ഒരു വാനിൽ കീഴെ ഇന്നൊന്നാവണം

ഉൾപ്പോടിൽ ചെന്തീ പാറ്റും
ആലയുടെ മടിയിലിന്ന്
ആപത്തിൽ പാറി പയറ്റാൻ ചുരികയുണ്ടോ
മക്കളുടെ ചങ്കിൽ തറയ്ക്കും
വിഷം തൊട്ട കൂരമ്പിൽ കമ്പ
ഊരിമാറ്റി മരുന്നു പൊത്താൻ കോമരമുണ്ടോ

മഞ്ഞിതിൽ കാറ്റുറയുമ്പോൾ
ചെങ്കനൽ ഓർമ്മയാകുമ്പോൾ
ചൂട് തന്ന് പാടിയുറക്കാൻ ഈശ്വരനുണ്ടോ

ദേശം ആളും തമ്പുരാൻ ആരോ
കാതിലോതാൻ ആളുണ്ടോ

നിനവുണ്ടോ നെഞ്ചുണ്ടോ
കനവുണ്ടോ തീയുണ്ടോ
ഒരു ദേശമാകെ ഇന്നൊന്നാവണം
അഞ്ചാതെ പിഞ്ചാതെ പലതായി
പിളരാതെ
ഒരു വാനിൽ കീഴെ ഇന്നൊന്നാവണം




Previous Post Next Post

نموذج الاتصال